Tuesday, 15 September 2015

തലയുയർത്തി

ഒരിക്കൽ ഒരു ഫെയിസ്ബുക്ക് പോസ്റ്റ്‌ വായിക്കുകയുണ്ടായി. '"Log Kya Kahenge" has killed more dreams than anything else in the world', '"മറ്റുള്ളവർ എന്തു വിചാരിക്കും" ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ സ്വപ്നങ്ങളെ കൊന്നൊടുക്കിയിട്ടുള്ളത്'. അന്ന് എല്ലാവരെയും പോലെ, പരിഹാസം നിറഞ്ഞ ഒരു ചിരിയോടെ അത് വായിച്ചുവിട്ടെങ്കിലും ഇന്ന് വായിച്ച ഒരു വാർത്ത‍ വീണ്ടും ഈ പ്രയോഗത്തിലേക്ക് ചിന്തകളെ തിരിച്ചുവിട്ടു. ഒരു 'താണജാതി'ക്കാരന്റെ കൂടെ ഇറങ്ങിപ്പോയ മകളെ കാണാനില്ല എന്ന് അച്ഛനമ്മമാർ പോലീസിൽ പരാതിപ്പെടുകയുണ്ടായി. അതെ തുടർന്ന്, ഈ മകളെ കണ്ടുപിടിച്ച്, ഉപദേശിച്ച്, കൌണ്സിലിംഗ് ഒക്കെ കൊടുത്ത് പോലീസ് തിരികെ മാതാപിതാക്കളെ ഏല്പിച്ചു. സംഭവത്തിനു കുറച്ചു ദിവസങ്ങൾക്കു ശേഷം അച്ഛനും അമ്മയും ചേർന്ന് മകൾക്ക് ഭക്ഷണത്തിൽ വിഷം കലർത്തിക്കൊടുത്തു കൊന്നു. അതിനിടയാക്കിയ കാരണമോ, 'താണജാതി'ക്കാരന്റെ കൂടെ ഇറങ്ങിപ്പോയ മകൾ കാരണം അവർക്ക് നാട്ടുകാരുടെ മുൻപിൽ തലയുയർത്തിനടക്കാൻ പറ്റില്ലാത്രേ. ഏതായാലും, സ്വന്തം മകളെ കൊന്നു തള്ളിയ അഭിമാനത്തിലെങ്കിലും ഇരുവരും ഇനി തലയുയർത്തി നടക്കും എന്ന് കരുതുന്നു

No comments:

Post a Comment