Saturday, 27 April 2013

എന്റെ ലോകം- ഭ്രാന്തമോ സ്നേഹമോ

അതൊരു മഹാരോഗമാണോ? .. ഞൊടിയിടയില്‍ എല്ലാ ഞരമ്ബുകളിലും പടര്‍ന്നു പിടിക്കുന്ന രോഗം .. എന്നെ മറ്റേതോ ഒരു ലോകത്തെതിക്കുന്ന വികാരം .. ഒരു ഏകാധിപതിയുടെ എല്ലാ ശക്തിയോടും കുടി അത് എന്നെ അടിമയാക്കുന്നു .. വിവേചനശേഷിയും അര്‍ത്ഥവും തന്നെ എന്നില്‍ നിന്നും ഊറ്റിക്കുടിക്കുന്ന ഒരു രക്തരക്ഷസ്സിനെ പോലെ .. അതിരുകളില്ലാത്ത കാരണങ്ങളില്ലാത്ത സന്തോഷത്തിലെയ്ക്ക് എന്നെ അത് തൊട്ടുണര്‍ത്തി വിടുന്നു .. ചിലപ്പോള്‍ ശോകത്തിന്റെ അന്ധതമസ്സിലേക്ക് ഏകയായി തള്ളിയിടുന്നു .. ഭയപരവശയായി ഇരുളിന്റെ നടുവില്‍ നാഴികകള്‍ ചിലവഴിച്ചു കഴിയുമ്പോള്‍ എവിടെ നിന്ന് എന്നറിയാതെ നീ ഞൊടിയിടയില്‍ വന്നു എന്റെ ചുറ്റും പുഷ്പവര്‍ഷവും സുഗന്ധവും പെയ്യിക്കുന്നു.. എന്നെ ആനന്ദം കൊണ്ട് മൂടുന്നു.. സ്നേഹം കൊണ്ട് ഭ്രാന്തമായ മനസ്സിന്റെ സഞ്ചാരദിശകള്‍ ബുധിക്കതീതമാണ് ..

സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് തിരിച്ചറിയുവാന്‍ കഴിയാത്ത നാഴികകള്‍ ജീവിതത്തിനിടയില്‍ കൂടി  കടന്നുപോകുമ്പോള്‍ മനുഷ്യബുദ്ധിക്കതീതമായ ഒരു ശക്തിയുടെ സ്പര്‍ശനം എന്റെ ജിവിതത്തില്‍ ഞാന്‍ തിരിച്ചറിയുന്നു.. ഞാന്‍ മാത്രമുള്ള എന്റെ ലോകമാണിത് .. മറ്റാരും അറിയാത്ത ..  മറ്റാരും മനസ്സിലാക്കാത്ത  എന്റെ ലോകം ..

എന്റെ ഈ ലോകത്തിലേക്ക്‌ മറ്റാരും കടന്നുവരാത്തത് എന്തുകൊണ്ടാണ് ?..   എന്റെ ഈ ലോകം യാഥാര്‍ത്ഥ്യത്തിന്റെ നിഴലുകള്‍ പോലും പതിയാത്ത എന്റെ മാത്രം സങ്കല്‍പത്തിലുള്ള ലോകമാണോ .. എങ്കില്‍ അത് സ്നേഹം എന്നാ മഹാരോഗം എന്മേല്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ പ്രതിബിംബങ്ങള്‍ മാത്രമല്ലേ.. എങ്കില്‍ യാഥാര്‍ത്ഥ്യം എവിടെ ?.. സ്നേഹം സാങ്കല്പികമല്ല .. യാഥാര്‍ത്ഥ്യമല്ലേ .. അപ്പോള്‍ എന്നെ ചുറ്റിവരിഞ്ഞിരിക്കുനത് സ്നേഹത്തിന്റെ വലയങ്ങളല്ലേ .. അതോ എന്നെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്ന ഭ്രാന്തിന്റെ വലയങ്ങള്‍ ആണോ ?? ..

സമകാലീന ലോകവുമായി അടുത്ത് നില്‍ക്കുന്ന എന്നെ ഭ്രാന്തിന്റെ വലയങ്ങള്‍ കൈവശപ്പെടുത്തിയാല്‍ എനിക്ക് ചുറ്റുമുള്ളവരുടെ പെരുമാറ്റത്തില്‍ ഞാന്‍ അത് ശ്രദ്ധിക്കേണ്ടതല്ലേ .. എനിക്ക് ചുറ്റുമുള്ളവര്‍ എന്റെ സാങ്കല്പിക ലോകത്തുള്ളവരല്ലാലോ.. അതോ ഞാന്‍ പുറമേ മാത്രം സമകാലീന ലോകത്തും എന്റെ മനസ്സ് ഭ്രാന്തിന്റെ കരവലയങ്ങളിലും പിടഞ്ഞു കിടക്കുകയാണോ??..  

No comments:

Post a Comment